General

Online Legal Aid Clinic

Home Online Legal Aid Clinic

About

The Legal Aid Clinic

The Legal Aid Clinic of MCT College of Legal Studies, Melmuri, Malappuram is dedicated to promoting access to justice and legal awareness among the public. The Clinic encourages law students to develop professional ethics, social commitment, and practical legal skills through community service and legal outreach programmes.

Established in association with the District Legal Services Authority, Manjeri, and the Eranad Taluk Legal Services Committee, the Clinic offers free legal guidance to eligible persons and conducts legal literacy initiatives for the welfare of society.

The Online Legal Aid Portal has been introduced to make legal assistance more accessible. Through this platform, members of the public can submit complaints, seek preliminary legal guidance, and request assistance from the Legal Aid Clinic without visiting the campus.

എം.സി.ടി. കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, മേൽമുറി, മലപ്പുറത്തെ ലീഗൽ എയ്ഡ് ക്ലിനിക് പൊതുജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനും നിയമബോധം വളർത്തുന്നതിനുമായി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നു. സമൂഹസേവന പ്രവർത്തനങ്ങളിലൂടെയും നിയമബോധവൽക്കരണ പരിപാടികളിലൂടെയും നിയമ വിദ്യാർത്ഥികളിൽ പ്രൊഫഷണൽ ധാർമ്മികത, സാമൂഹിക പ്രതിബദ്ധത, പ്രായോഗിക നിയമപരിജ്ഞാനം എന്നിവ വളർത്തിയെടുക്കാൻ ഈ ക്ലിനിക് പ്രോത്സാഹനം നൽകുന്നു.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മഞ്ചേരി, ഏറനാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ സ്ഥാപിതമായ ഈ ക്ലിനിക്, നിയമസഹായത്തിന് അർഹരായ വ്യക്തികൾക്ക് സൗജന്യ നിയമോപദേശവും മാർഗനിർദേശവും നൽകുന്നതിനോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ നിയമസാക്ഷരതാ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.

നിയമസഹായ സേവനങ്ങൾ എല്ലാവർക്കും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഓൺലൈൻ ലീഗൽ എയ്ഡ് പോർട്ടൽ ആരംഭിച്ചിരിക്കുന്നു. ഈ പ്ലാറ്റ്ഫോമിലൂടെ പൊതുജനങ്ങൾക്ക് കോളേജിൽ നേരിട്ട് എത്താതെ തന്നെ പരാതികൾ സമർപ്പിക്കാനും, പ്രാഥമിക നിയമോപദേശം തേടാനും, ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ സഹായം അഭ്യർത്ഥിക്കാനും കഴിയും.

Our Purpose

Objectives

The Legal Aid Clinic works towards the following goals to serve the community and shape socially responsible legal professionals.

സമൂഹസേവനത്തിനും സാമൂഹിക ഉത്തരവാദിത്തമുള്ള നിയമ വിദഗ്ധരെ വളർത്തിയെടുക്കുന്നതിനുമായി ലീഗൽ എയ്ഡ് ക്ലിനിക് താഴെപ്പറയുന്ന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നു.

Promote Access to Justice

നീതിലഭ്യത പ്രോത്സാഹിപ്പിക്കുക

Free Preliminary Legal Guidance

സൗജന്യ പ്രാഥമിക നിയമോപദേശം നൽകുക

Create Legal Awareness

നിയമബോധം വളർത്തുക

Encourage Student Engagement

വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക

Easy Online Access

ഓൺലൈൻ സേവനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത

What We Handle

Services Available

Our Legal Aid Clinic provides guidance across a wide range of matters, including but not limited to the following.

ഞങ്ങളുടെ ലീഗൽ എയ്ഡ് ക്ലിനിക് താഴെപ്പറയുന്നവ ഉൾപ്പെടെ വിവിധ നിയമ വിഷയങ്ങളിൽ സൗജന്യ മാർഗനിർദേശവും പ്രാഥമിക നിയമോപദേശവും നൽകുന്നു.

Family and Matrimonial Matters കുടുംബ-ദാമ്പത്യ സംബന്ധമായ വിഷയങ്ങൾ
Domestic Violence Complaints ഗാർഹിക പീഡന പരാതികൾ
Property and Civil Disputes സ്വത്തുസംബന്ധമായും സിവിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
Consumer Grievances ഉപഭോക്തൃ പരാതികൾ
Labour and Employment Issues തൊഴിൽ, തൊഴിൽനിയമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ
Human Rights Matters മനുഷ്യാവകാശ സംബന്ധമായ വിഷയങ്ങൾ
Public Service-related Complaints പൊതുസേവനവുമായി ബന്ധപ്പെട്ട പരാതികൾ
Motor Accident Claim Guidance മോട്ടോർ വാഹനാപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട മാർഗനിർദേശം
Other Matters Eligible for Legal Aid Under Law നിയമപ്രകാരം സൗജന്യ നിയമസഹായത്തിന് അർഹമായ മറ്റ് വിഷയങ്ങൾ

Eligibility

Who Can Apply?

ആർക്കെല്ലാം അപേക്ഷിക്കാം?

Free legal aid is available to persons eligible under the Legal Services Authorities Act, 1987, including the categories listed alongside.

1987-ലെ ലീഗൽ സർവീസസ് അതോറിറ്റീസ് ആക്ട് പ്രകാരം സൗജന്യ നിയമസഹായത്തിന് അർഹരായ വ്യക്തികൾക്ക്, താഴെപ്പറയുന്ന വിഭാഗങ്ങൾ ഉൾപ്പെടെ, ഈ സേവനം ലഭ്യമാണ്.

Women സ്ത്രീകൾ
Children കുട്ടികൾ
Persons with Disabilities ഭിന്നശേഷിയുള്ള വ്യക്തികൾ
SC / ST Members പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗങ്ങൾ
Victims of Trafficking or Disasters മനുഷ്യക്കടത്തിന്റെയോ ദുരന്തങ്ങളുടെയോ ഇരകൾ
Industrial Workmen വ്യവസായ തൊഴിലാളികൾ
Persons in Custody കസ്റ്റഡിയിലുള്ള വ്യക്തികൾ
Other Eligible Applicants under Law നിയമപ്രകാരം സൗജന്യ നിയമസഹായത്തിന് അർഹരായ മറ്റ് വ്യക്തികൾ

Submit Your Complaint

നിങ്ങളുടെ പരാതി സമർപ്പിക്കുക

Need Legal Assistance?

നിയമസഹായം ആവശ്യമുണ്ടോ?

You can submit your complaint through our Online Legal Aid Portal. After reviewing your application, the Legal Aid Clinic will contact you and provide appropriate legal guidance.

ഞങ്ങളുടെ ഓൺലൈൻ ലീഗൽ എയ്ഡ് പോർട്ടൽ വഴി നിങ്ങളുടെ പരാതി സമർപ്പിക്കാം. അപേക്ഷ പരിശോധിച്ച ശേഷം ആവശ്യമായ നിയമോപദേശവും തുടർനടപടികളും സംബന്ധിച്ച് ലീഗൽ എയ്ഡ് ക്ലിനിക് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

Online Complaint Form

ഓൺലൈൻ പരാതി ഫോം

Register Complaint